www.informationvoice.wall.fm

WELCOME TO INFORMATIONVOICE

എല്ലാം കൂടെ ഒരുമിച്ച്

INFORMATIONVOICE സൈറ്റിലെ എല്ലാ പോസ്റ്റുകളും ഇപ്പോള്‍ ഇവിടെ




എങ്ങനെ Windows 7 ഇല്‍ ഒരു new user account create ചെയ്യാം..

ANGINE KUDUNGI "അങ്ങനെ അവനും കുടുങ്ങി ആ കുടുക്കില്‍ ...."

HOW MAKE A MAGIC അവനിട്ടൊരു പണി കൊടുക്കാം ....

MOBILE BASIC INFORMATIONS മൊബൈല്‍

HEALTH ( നാല്‌പത് കഴിഞ്ഞാല്‍ ആഹ്ലാദം )

WORLD HEALTH DAY TO DAY

VODAFONE ONLINE RECHARGE ,Recharge your Vodafone mobile phone onl..

IDEA ONLINE RECHARGE

How do I convert kg/m3 to g/cm3

TATA DOCOMO ONLINE RECHARGE

കമ്പ്യൂട്ടര്‍ പഠനതിനോരമുഗം ,COMPUTER EDUCATION

വ്യായാമം ഹെല്‍ത്ത്‌

യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്‍

നഖങ്ങളില്‍ ചിത്രപ്പണികള്‍ FASHION

ഹെഡ്ബാന്റ് സ്റ്റൈല്‍ FASHION

വെയിലില്‍ വാടേല്ല...

കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി

പച്ചക്കറിയിലെ വിഷാംശം കളയാന്‍

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു

how to find out if your sound card is able to record audio with S...

ORU PUTHIYA MESSENGER BEYLUXINEYUM KAVACHUVEKKUM

ഏത് വീഡിയോ വേണമെങ്കിലും ഒരു ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം

ഫ്രീ വെബ്‌ സൈറ്റ് നിരമണം ,ഫ്രീ വെബ്‌ സൈറ്റ് ഹെല്‍പ്‌ലൈന്‍

ബ്ലോഗ് നിർമ്മാണം ഒറ്റനോട്ടത്തിൽ

HALKING

ഫേസ് ബുക്ക്‌ ഹള്‍കിംഗ്

SOUND RECORDING SOFTWER

ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര...

വെബ്സൈറ്റ് പരിചയം .

അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം

ഇ മെയില്‍ അയക്കാന്‍ അറിയില്ലേ

TO ENABLE STEREOMIX ON YOUR WINDOWS 7

MANY CAM SOFTWER

TO ENTER HOW TO KNOW CLASS ROOM

എങ്ങനെ വിന്‍ഡോസ്‌ എക്സ് പി [ windows xp ] ഫോര്‍മാറ്റ്‌ ചെയ്യാം...

പണവും യൗവ്വനവും ഹൈടെക് ലൈഫ് സ്റ്റൈലും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ...

ലഹരി പുകയുന്ന ഊടുവഴികള്‍

Beyluxe Messenger Mobile

HOW FORMAT COMPUTER USING WINDOWS 7

computer format cheyyan

HOW GET ECHO IN YOUR COMPUTER

beylexil COLOR ID KITTAN

HOW DOWNLOAD teamviewer

DOUBT CLEARING AREA

HAVE YOU STRIOMIX PROBLEM IN YOUR SYSTEM

TO SEE ALL POSTS CLICK HERE

Wednesday 28 March 2012

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌ 



ഹാര്‍ട്ട് അറ്റാക്കിന് മുന്‍പും പിന്‍പും വേണ്ട മുന്‍കരുതല്‍, അറ്റാക്ക് ഉണ്ടായവരും ശസ്ത്രക്രിയ ചെയ്തവരും ്രശദ്ധിേക്കണ്ട കാര്യങ്ങള്‍ േഡാ.ബി.പത്മകുമാര്‍ (അഡീഷണല്‍ പ്രൊഫസര്‍, മെഡിക്കല്‍ േകാേളജ്, ആലപ്പുഴ) നിര്‍ദേശിക്കുന്നു...


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്‍ തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ജീവിതത്തിന്റെ വസന്തകാലം അസ്തമിച്ചുവെന്ന് കരുതുന്നവരുണ്ട്. ഹാര്‍ട്ട് അറ്റക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകന്‍ കഴിയാത്തവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം ആസ്വദിക്കാം.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?

ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.

അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍?

നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ സുപ്രധാന ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കുമെല്ലാം പടരാനിടയുണ്ട്. നെഞ്ചിനുമേല്‍ ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്‍ പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്‍ക്കാനിടയുണ്ട്. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്നുംവരാം. ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ അമ്പത് ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഛര്‍ദിയും അനുഭവപ്പെടാം.

വേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് വരുമോ?

നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.

സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടേതെങ്കിലുമൊരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.

നെഞ്ചുവേദനയുമായി എത്തുന്ന ആള്‍ക്ക് നല്‍കുന്ന പരിശോധനകള്‍?

ഇ.സി.ജി. പരിശോധനയാണ് ആദ്യം നടത്തുന്നത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഹൃദയപേശികളിലുണ്ടാകുന്ന ഇലക്ട്രിക് വ്യതിയാനങ്ങളെ കണ്ടെത്തുകയാണ് ഇ.സി.ജി. ചെയ്യുന്നത്. എന്നാല്‍, ഹൃദയാഘാതമുണ്ടായാല്‍ എല്ലാവരിലും ഇ.സി.ജി. മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല. രക്തസാമ്പിളുകള്‍ ശേഖരിച്ച് ടോപ്പോണി, ക്രിയാറ്റിന്‍ കൈനേസ് തുടങ്ങിയ ഘടകങ്ങളുടെ നില പരിശോധിക്കാറുണ്ട്. ഹൃദയാഘാതത്തത്തുടര്‍ന്ന് ഇവയുടെ അളവ് ഉയരാറുണ്ട്.

ഹൃദയധമനികളില്‍ ബ്ലോക്കുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി നടത്തുന്ന പരിശോധനയാണ് ആന്‍ജിയോഗ്രാഫി. ഹൃദയധമനികളില്‍ അയഡിന്‍ കലര്‍ന്ന ഡൈ കുത്തിവെച്ച് നടത്തുന്ന പരിശോധനയാണിത്. കൂടാതെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ കേന്ദ്രങ്ങളില്‍ താലിയം സ്‌കാന്‍ ടെസ്റ്റ്, മള്‍ട്ടി സ്ലൈഡ്-എം.ആര്‍ ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകളും ലഭ്യമാണ്.

എന്താണ് ആന്‍ജിയോപ്ലാസ്റ്റി?

ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്‍ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കാറുള്ളത്. എന്നാല്‍, വിവിധ ധമനികളില്‍ നിരവധി ബ്ലോക്കുകള്‍ കാണപ്പെടുകയാണെങ്കില്‍ ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സാധാരണ ഗതിയില്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്‍ ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്‍ കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്‍ത്ത ബലൂണ്‍ കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്‍ പതുക്കെ വീര്‍പ്പിക്കുന്നു. ബലൂണ്‍ വികസിച്ചുവരുമ്പോള്‍ ധമനിയുടെ ഉള്‍വ്യാസവും വര്‍ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്‍ വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്‍ എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.

ബൈപ്പാസ് സര്‍ജറി എപ്പോഴാണ് ചെയ്യുന്നത്?

കൂടുതല്‍ രക്തധമനികളില്‍ ബ്ലോക്ക് ഉള്ളപ്പോഴും 70 ശതമാനത്തിലേറെ ബ്ലോക്കുള്ളപ്പോഴും മാത്രമേ ബൈപ്പാസ് സര്‍ജറി നിര്‍ദേശിക്കാറുള്ളൂ. ഒരു ധമനിയില്‍ മാത്രമാണ് തടസ്സമുള്ളതെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റിയാണ് പരിഗണിക്കാറുള്ളത്.

ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാനായി പുതിയൊരു രക്തക്കുഴല്‍ തുന്നിപ്പിടിപ്പിച്ചുകൊടുക്കുകയാണ് ബൈപ്പാസ് സര്‍ജറിയില്‍ ചെയ്യുന്നത്. ശരീരത്തില്‍നിന്നുതന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ശസ്ത്രക്രിയയ്ക്ക് ഗ്രാഫ്റ്റായി ഉപയോഗിക്കുന്നത്. ബ്ലോക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുന്നതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി ഒഴുകാന്‍ തുടങ്ങും.

ഹൃദയാഘാതമുണ്ടായാല്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യാപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. തുടര്‍പരിശോധനകളും മുടങ്ങാതെ നടത്തണം.

എന്തൊക്കെ മരുന്നുകളാണ് മുടങ്ങാതെ കഴിക്കേണ്ടത്?

രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനം. ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഒത്തുചേര്‍ന്ന് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ആസ്പിരിന്‍ ഗുളികകള്‍ തടയുന്നു. പ്രതിദിനം 15 മുതല്‍ 150 വരെ മില്ലിഗ്രാം ആസ്പിരിന്‍ ഗുളികകളാണ് കഴിക്കേണ്ടത്. വയറെരിച്ചിലും ഉദരരക്തസ്രാവവുമാണ് ആസ്പിരിന്റെ പ്രധാന പാര്‍ശ്വഫലം. അതുകൊണ്ട് ഭക്ഷണത്തിനുശേഷം മാത്രമേ മരുന്ന് കഴിക്കാവൂ. ആസ്പിരിനെ അപേക്ഷിച്ച് വിലയേറിയ മരുന്നാണ് ക്ലോപിഡോഗ്രല്‍. ആസ്പിരിനും ക്ലോപിഡോഗ്രലും ചേര്‍ത്തു തയ്യാറാക്കിയ മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. ഹൃദയശസ്ത്രക്രിയാനന്തരം ആസ്പിരിന്‍ ഗുളികകള്‍ ആജീവനാന്തം കഴിക്കേണ്ടിവരും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകളും നിര്‍ദേശിക്കാറുണ്ട്. ധമനികളില്‍ കോളസ്‌ട്രോള്‍ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകാതിരിക്കാന്‍ ഇവ സഹായിക്കുന്നു. രാത്രിയിലാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് രാത്രികാലങ്ങളിലാണ് ആഹാരത്തിനുശേഷം സ്റ്റാറ്റിന്‍ കഴിക്കേണ്ടത്.

ഇവ കൂടാതെ രക്തസമ്മര്‍ദം നിയ ന്ത്രിക്കാനുള്ള മരുന്നുകള്‍, പ്രമേഹമുണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണത്തിനുള്ള മരുന്നുകള്‍, ഹൃദയമിടിപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, ഹൃദയത്തിന്റെ പമ്പിങ് ക്ഷമത മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ തുടങ്ങിയവയും നല്‍കാറുണ്ട്.

തുടര്‍പരിശോധനകള്‍ എന്തൊക്കെ?

സര്‍ജറിക്കുശേഷം മൂന്നു മാസത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് രക്തസമ്മര്‍ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില, രക്തത്തിലെ ഷുഗറിന്റെ നില, ഹൃദയാരോഗ്യത്തിന്റെ സ്ഥിതി തുടങ്ങിയവ മനസ്സിലാക്കണം. സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നവര്‍ ലിവര്‍ എന്‍സൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ പരിശോധിച്ച് കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തണം. വര്‍ഷത്തിലൊരിക്കലെങ്കിലും ടി.എം.ടി. ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തേണ്ടതുണ്ട്. 

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്?

ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കര്‍ശനമായ ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്നതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി ഇവ പൂര്‍ണമായും ഒഴിവാക്കണം. കോഴി, താറാവ് തുടങ്ങിയവയുടെ തൊലി നീക്കി കറിവെച്ച് കഴിക്കാം. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളില്‍ രക്തധമനികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് അവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ച ക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇവയിലെ നാരുകള്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാല്‍ ദിവസവും പാടനീക്കി കുടിക്കുന്നതുകൊണ്ട് തെറ്റില്ല. ജങ്ക് ഫുഡുകളും ടിന്നിലടച്ചുവരുന്ന ഭക്ഷണസാധനങ്ങളും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

വ്യായാമം നിര്‍ബന്ധമാണോ?

കൃത്യമായി ചെയ്യുന്ന വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ആദ്യത്തെ മൂന്നാഴ്ച വിശ്രമം വേണ്ടിവരും. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്തുതുടങ്ങാം. ചെറുതായി തുടങ്ങി ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുന്നതാണ് നല്ലത്. തുടക്കത്തില്‍ പത്ത് മിനുട്ടോളം സമനിരപ്പില്‍ നടക്കാം. തുടര്‍ന്ന് ഓരോ ആഴ്ചയിലും അഞ്ച് മിനുട്ട് വീതം കൂട്ടിയെടുത്ത് ഒരു മാസമാകുമ്പോഴേക്കും 30 മിനുട്ടുവരെ വ്യായാമമാകാം. വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്. നടപ്പുതന്നെ ഏറ്റവും നല്ല വ്യായാമം. ജോഗിങ്, നീന്തല്‍, സൈക്കിളിങ് തുടങ്ങിയവയും ക്രമേണ ചെയ്യാവുന്നതാണ്. എന്നാല്‍ ഭാരം ഉയര്‍ത്തുക, മസില്‍ ബില്‍ഡിങ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ചെയ്യാന്‍ പാടില്ല.

സാധാരണ ജീവിതം സാധ്യമാകുന്നത് എപ്പോള്‍?

ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം ഏതാണ്ട് മൂന്ന് മാസത്തിനകം ശസ്ത്രക്രിയയെ തുടര്‍ന്ന് നെഞ്ചിലെ അസ്ഥിയിലുണ്ടായ മുറിവ് ഭേദ മാകും. അതിനുശേഷം മാത്രമേ കൈകള്‍ കൊണ്ട് ഭാരമെടുക്കുന്നതുപോലെയുള്ള ആയാസകരമായ ജോലികള്‍ ചെയ്യാവൂ. രണ്ട് മാസം കൊണ്ട് സാധാരണ ഓഫീസ് ജോലികള്‍ ചെയ്തുതുടങ്ങാം. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാന്‍ പാടില്ല. മൂന്നുമാസം കഴിഞ്ഞാല്‍ തികച്ചും സാധാരണജീവിതം ആസ്വദിക്കാവുന്നതാണ്. പടികള്‍ കയറുന്നതിനോ യാത്രകള്‍ ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല.

ലൈംഗിക ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ ലൈംഗികബന്ധം പാടില്ല എന്നൊരു തെറ്റുധാരണ വ്യാപകമായുണ്ട്. എന്നാല്‍ ആദ്യത്തെ 3 മാസം കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ശരീരത്തിന് ആയാസകരമായ നിലകള്‍ സ്വീകരിക്കരുതെന്നുമാത്രം. വയാഗ്രപോലെയുള്ള മരുന്നുകളും. കൃത്രിമ ലൈംഗികോത്തേജക ഔഷധങ്ങളും ഉപയോഗിക്കരുത്. സ്‌നേഹപൂര്‍ണമായ ലൈംഗികജീവിതം ഹൃദയാരോഗ്യത്തിന് നല്ലതാണ്. അത് ജീവിതത്തിന് ഉന്മേഷവും ആഹ്ലാദവും പകരും.

മദ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നുപറയുന്നു!

ചെറിയ അളവില്‍ മദ്യം രക്തത്തിലെ കൊഴുപ്പിന്റെ നിലയെ ഗുണകരമായി സ്വാധീനിക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്. എന്നാല്‍ മദ്യം രക്തസമ്മര്‍ദം ഉയര്‍ത്തുന്നു. കൂടാതെ പ്രമേഹനിയന്ത്രണത്തിന്റെയും താളം തെറ്റിക്കുന്നു. കൂടാതെ മദ്യപാനം ഹൃദയസ്പന്ദനനിരക്കിലും ക്രമത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. മദ്യത്തിന്റെ ഉപയോഗത്തെതുടര്‍ന്ന് ആള്‍ക്കഹോളിക് കാര്‍ഡിയോമയോപ്പതി എന്ന ഹൃദയപേശികളെ ബാധിക്കുന്ന ഹൃദ്രോഗത്തിനും സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മദ്യം ഹൃദയത്തിന് ദോഷകരമാണ്. ഹൃദ്രോഗികള്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.

യാത്ര ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടോ?

രോഗം സുഖമായി കഴിഞ്ഞാല്‍ പിന്നെ യാത്ര ചെയ്യാന്‍ മടിക്കേണ്ട. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാതിരിക്കുന്നതാണ് നല്ലത്. ദൂരയാത്ര ട്രെയിനിലാക്കണം. ശരീരത്തിന് ആയാസരഹിതവും സുഖകരവുമായത് ട്രെയിന്‍ യാത്രയാണ്. ശരീരത്തിന് ഉലച്ചില്‍ തട്ടുമെന്നതുകൊണ്ട് ബസ്സിന്റെ പിന്‍സീറ്റിലിരുന്നുള്ള യാത്ര ഒഴിവാക്കണം. ഭക്ഷണം കഴിഞ്ഞ ഉടന്‍ നടക്കരുത്.

ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ യാത്ര ചെയ്യുമ്പോള്‍ സോര്‍ബിട്രേറ്റ് ഗുളികകള്‍ നിര്‍ബന്ധമായും കൈയില്‍ കരുതണം. യാത്രയ്ക്കിടയില്‍ നെഞ്ചുവേദനയോഗുളിക നാവിനടിയില്‍ വെക്കണം. ഉമിനീരിലൂടെ രക്തത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന മരുന്ന് ഉടന്‍തന്നെ പ്രവര്‍ത്തിച്ച് നെഞ്ചുവേദനയ്ക്ക് ആശ്വാസം നല്‍കും. ചെറിയ തലവേദനയോ രക്തസമ്മര്‍ദത്തില്‍ നേരിയ കുറവോ ഉണ്ടായെന്നുവരാം. നാവിനടിയില്‍ ഗുളിക വെച്ചിട്ടും നെഞ്ചുവേദനയ്ക്ക് ആശ്വാസം ലഭിച്ചില്ലാ യെങ്കില്‍ 10 മിനുട്ടിനുള്ളില്‍ ഒരു ഗുളികകൂടി വെക്കാം. എന്നിട്ടും മാറ്റമില്ലെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കുറവാണോ?

ആര്‍ത്തവമുള്ള കാലംവരെ സ്ത്രീകളില്‍ പൊതുവെ ഹൃദ്രോഗസാധ്യത കുറവാണ്. കാരണം, സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഈസ്ട്രജന്‍ രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതില്‍നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവാനന്തരം ഈ ഹോര്‍മോണ്‍ സുരക്ഷ നഷ്ടപ്പെടുന്നതുമൂലം സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ ഹൃദ്രോഗ സാധ്യതയുണ്ടാകുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഹൃദ്രോഗത്തിനു കാരണാകാം.

ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്‍മാരുടേതില്‍ നിന്നും വ്യത്യസ്തമാണോ?

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങല്‍ ഒരു പരിധിവരെ പുരുഷന്മാരുടേതില്‍നിന്നും വ്യത്യസ്തമാണ്. വേദനയില്ലാത്ത ഹൃദയാഘാതം സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. ചെറുപ്പക്കാരില്‍ ഓക്കാനം, ഛര്‍ദില്‍, തലകറക്കം, തളര്‍ച്ച, തോള്‍, കഴുത്ത്, കൈ എന്നിവിടങ്ങളില്‍ വേദന തുടങ്ങിയവയായിരിക്കും ഹൃദ്രോഗലക്ഷണങ്ങള്‍. അവ്യക്തമായ ലക്ഷണങ്ങള്‍ രോഗചികിത്സയും രോഗനിര്‍ണയത്തിനും തടസ്സം നിന്നേക്കാം. ഹൃദ്രോഗനിര്‍ണയത്തിനുള്ള ട്രെഡ്മില്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പല പരിശോധനകളില്‍നിന്നും വ്യക്തമായ വിവരം കിട്ടണമെന്നില്ല. അതുപോലെതന്നെ കൊറോണറി ആന്‍ജിയോഗ്രാം പരിശോധനയും സ്ത്രീകളില്‍ പുരുഷന്മാരുടേതുപോലെ കൃത്യമായ വിവരം നല്‍കണമെന്നില്ല.

സ്ത്രീകളിലെ ഹൃദ്രോഗം എങ്ങിനെ തടയാം?

സ്ത്രീകളുടെയിടയില്‍ പൊതുവെ വ്യായാമം കുറവാണ്. അടുക്കളജോലികള്‍ ഉപകരണങ്ങള്‍ ഏറ്റെടുത്തപ്പോള്‍ പൊണ്ണത്തടിയും അമിത കൊളസ്‌ട്രോളും സ്ത്രീകളില്‍ വ്യാപകമായി. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്‍ ഉപകരിക്കും. ആഹാരത്തില്‍ കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. വറപൊരി സാധനങ്ങളും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ഒഴിവാക്കണം. ഹൈപ്പര്‍ ടെന്‍ഷന്റെയും പ്രമേഹത്തിന്റെയും പ്രശ്‌നമുള്ളവര്‍ അവയെ പൂര്‍ണമായും നിയന്ത്രിക്കണം. മാനസികമായ സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയവ ശീലിക്കുന്നത് മനസ്സില്‍ സ്വസ്ഥത പ്രദാനം ചെയ്യും. പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. എന്നാല്‍ സ്ത്രീകള്‍ ഹൃദ്രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. ഉടന്‍ വൈദ്യസഹായം തേടണം.

ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത്

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്‍കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.

ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.

ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്‍സ് പിടിച്ചുനോക്കുക. പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്‍സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്‍ രോഗിക്ക് അതീവ ഗുരുതരമായ രീതിയില്‍ ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം.

അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.

ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിന്‍കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം.

രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം വീണ്ടും നെഞ്ചിനുമേല്‍ അമര്‍ത്തുന്ന പ്രക്രിയ തുടരണം.

ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.

No comments:

Post a Comment